കെജ്​രിവാളിന്​ തിരിച്ചടി; മാനനഷ്ടക്കേസിനെതിരായ ഹര്‍ജി കോടതി തള്ളി

Published : Oct 19, 2016, 03:51 PM ISTUpdated : Oct 05, 2018, 01:53 AM IST
കെജ്​രിവാളിന്​ തിരിച്ചടി; മാനനഷ്ടക്കേസിനെതിരായ ഹര്‍ജി കോടതി തള്ളി

Synopsis

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന് കോടതിയില്‍ നിന്നും തിരിച്ചടി. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്​ടക്കേസിലെ തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​  കെജരിവാള്‍ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി.

1999 മുതൽ 2013വരെ ഡൽഹി ക്രിക്കറ്റ്​ അസോസിയേഷനിൽ പ്രസിഡൻറ്​ സ്ഥാനം വഹിച്ചിരുന്ന ജയ്റ്റ്ലി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു കെജ്​രിവാളി​ന്‍റെ ആരോപണം.

കെജ്​രിവാളി​ന്‍റെ ആരോപണം നിഷേധിച്ച അരുൺ ജയ്​റ്റ്​ലി ഡൽഹി മുഖ്യമന്ത്രിക്ക്​ പുറമെ ആം ആദ്​മി നേതാക്കളായ അശുതോഷ്, കുമാർ വിശ്വാസ്, സഞ്​ജയ്​സിങ്, രാഘവ്​ഛദ്ദ, ദീപക്​ ബാജ്പെയ്​ എന്നിവർക്കെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട്​ കഴിഞ്ഞ കഴിഞ്ഞ വർഷമാണ്​ സിവിൽ- ക്രിമിനൽ കേസുകൾ ഫയൽ ചെയ്​തത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'