ടുജി കേസ്: പ്രതികളെയെല്ലാം വെറുതെ വിട്ടു

Published : Dec 21, 2017, 11:05 AM ISTUpdated : Oct 05, 2018, 02:47 AM IST
ടുജി കേസ്:  പ്രതികളെയെല്ലാം വെറുതെ വിട്ടു

Synopsis

ടുജി കേസില്‍ എ രാജയടക്കമുള്ള  പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റങ്ങള്‍ തെളിയിക്കുന്നിതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.ദില്ലി സിബിഐ പ്രത്യേക കോടതിയാണ്  വിധി പ്രഖ്യാപിച്ചത്.  ജഡ്ജി ഒ.പി സെയ്നിന്‍റെതാണ് വിധി.

രണ്ടാം യുപിഎ സർക്കാരിനെ അഴിമതി ആരോപണത്തിൽ മുക്കിയ ടുജി സ്പെക്ട്രം കേസിലാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി. ടു.ജി ലൈസന്‍സ് അനുവദിച്ചതിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി.എ.ജി കണ്ടെത്തൽ. സി.ബി.ഐ അന്വേഷിച്ച രണ്ടു കേസുകളിലും എന്‍ഫോഴ്സമെന്‍റെടുത്ത ഒരു കേസിലുമാണ് വിധി. സ്വാന്‍ ടെലികോം കമ്പനിക്ക് ടു.ജി നല്‍കാൻ കലൈഞ്ജര്‍ ടി.വിക്ക് 200 കോടി കൈമാറിയെന്നാണ് കണ്ടെത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: മുഖ്യ സൂത്രധാരൻ ബിലാൽ (ശ്രീകുമാർ) അറസ്റ്റിൽ
മതിൽ ചാടിയെത്തിയ 'മലയാളി' കള്ളൻ, ചാലാട് ക്ഷേത്രത്തിൽ വൻ കവ‍ർച്ച, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച് വീഴ്ത്തി മോഷ്ടാവ്