ജയരാജന്റെ ഹര്‍ജി തള്ളി; കണ്ണൂരിലേക്കു പ്രവേശനമില്ല

Published : May 09, 2016, 08:06 AM ISTUpdated : Oct 05, 2018, 02:14 AM IST
ജയരാജന്റെ ഹര്‍ജി തള്ളി; കണ്ണൂരിലേക്കു പ്രവേശനമില്ല

Synopsis

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി പി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. മേയ് 17, 18 തിയതികളില്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ചികിത്സയ്ക്കായും കാരായി രാജന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനുമായാണു ജയരാജന്‍ കോടതിയുടെ അനുമതി തേടിയത്.

ഹര്‍ജിയില്‍ സിബിഐ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി. ഇതേത്തുടര്‍ന്നാണു കോടതി അപേക്ഷ തള്ളിയത്. തെരഞ്ഞെടുപ്പ് ദിവസം ജില്ലയില്‍ പ്രവേശിക്കാനും വോട്ട് ചെയ്യാനും കോടതി ജയരാജന് അനുമതി നല്‍കിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ