വേടന്റെ അറസ്റ്റ് തടഞ്ഞ് കോടതി; മുൻകൂർ ജാമ്യത്തിൽ വിശദമായ വാദം നാളെയും തുടരും

Published : Aug 19, 2025, 05:00 PM ISTUpdated : Aug 19, 2025, 05:09 PM IST
rapper vedan

Synopsis

ബലാത്സം​ഗ കേസിൽ വാദം കേൾക്കുന്നത് വരെ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

കൊച്ചി: റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. നാളെ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചു. വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാൻ ശ്രമിച്ചപ്പോൾ താനുമായുള്ള ബന്ധം വേടൻ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയിൽ വാദിച്ചു. സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ വാദം ഉന്നയിച്ചു.

സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാൻ ആകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും ജഡ്ജി നിർദേശിച്ചു. വേടന് എതിരെ പരാതിയുമായി മറ്റു രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട് എന്ന വാദം പരാതിക്കാരി ഉന്നയിച്ചെങ്കിലും ക്രിമിനൽ പ്രോസിക്യൂഷനിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നും ഈ പരാതികളിൽ എഫ്ഐആർ ഇട്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കോടതിയുടെ തിരക്ക് കൂടി കണക്കിലെടുത്ത് വാദം നാളെയും തുടരാൻ തീരുമാനിക്കുകയായിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല