മുട്ടയും മൈദയും കൊണ്ട് കുടിഞ്ഞോയെ കുളിപ്പിച്ച് നെയ്മരും സംഘവും; വീഡിയോ

Web Desk |  
Published : Feb 03, 2022, 04:37 PM ISTUpdated : Mar 22, 2022, 07:11 PM IST
മുട്ടയും മൈദയും കൊണ്ട് കുടിഞ്ഞോയെ കുളിപ്പിച്ച് നെയ്മരും സംഘവും; വീഡിയോ

Synopsis

26 വയസ് തികഞ്ഞ കുടിഞ്ഞോ ബ്രസീലിയന്‍ മധ്യനിരയുടെ കരുത്താണ്

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ബ്രസീല്‍ മുത്തമിടുമെന്നാണ് ആരാധകരുടെ പക്ഷം. നെയ്മറിന്‍റെ നേതൃത്വത്തില്‍ കെട്ടുറപ്പുള്ള ബ്രസീലിയന്‍ പട മാനസിക ഐക്യത്തിന്‍റെ കാര്യത്തിലും മുന്നിലാണ്. കഴിഞ്ഞ ദിവസം റഷ്യയിലെത്തിയ ബ്രസീല്‍ ടീം കടുത്ത പരിശീലനത്തിലാണ്. അതിനിടയിലാണ് കുടിഞ്ഞോയുടെ പിറന്നാളെത്തിയത്.

സഹതാരത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് നെയ്മറും സംഘവും. കുടിഞ്ഞോയുടെ തലയില്‍ മുട്ടയടിച്ച് പൊട്ടിച്ചുകൊണ്ട് നെയ്‌മറാണ് ആഘോഷം തുടങ്ങിവച്ചത്. പിന്നാലെ മാഴ്സലോയും മറ്റുള്ളവരും ചേര്‍ന്ന് പിറന്നാള്‍ താരത്തെ മൈദയില്‍ മുക്കി. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

 

26 വയസ് തികഞ്ഞ കുടിഞ്ഞോ ബ്രസീലിയന്‍ മധ്യനിരയുടെ കരുത്താണ്. ഗോളടിക്കുന്ന കാര്യത്തിലും താരം മുന്നില്‍ തന്നെ. ബ്രസീലിന്‍റെ ലോകകപ്പ് സ്വപ്നങ്ങളില്‍ കുടിഞ്ഞോയുടെ പങ്ക് വളരെ വലുതാണ്. നെയ്മറും കുടിഞ്ഞോയും തമ്മിലുള്ള ഒത്തിണക്കമാണ് ബ്രസീലിന്‍റെ പ്രധാന ആയുധം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്‌നാട്ടിൽ വിജയ്‌യുടെ നിർണായക നീക്കം; ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്
സുപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ, വൻ സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും