ഗോ രക്ഷയുടെ പേരില്‍ വീണ്ടും കൊലപാതകം

Published : Nov 12, 2017, 03:47 PM ISTUpdated : Oct 04, 2018, 04:55 PM IST
ഗോ രക്ഷയുടെ പേരില്‍  വീണ്ടും കൊലപാതകം

Synopsis

ഗോ രക്ഷയുടെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും കൊലപാതകം. ഹരിയാനയിലേക്ക് ലോറിയില്‍ പശുക്കളെ  കൊണ്ടു പോകുകയായിരുന്ന ഉമര് ഖാന്‍ എന്നയാളെ ജനക്കൂട്ടം വെടിവെച്ചു കൊന്നു. സഹായി  താഹിര്‍ ഖാന്  ഗുരുതരമായി മര്‍ദ്ദനമേറ്റു. ഇന്ന് രാവിലെയാണ് സംഭവം. രാജസ്ഥാന്‍ -ഹരിയാന അതിര്‍ത്തിക്ക് സമീപം ഫഹാഡി ഗ്രാമത്തില്‍ വെച്ച്  ഒരു സംഘം ലോറി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. വെടിയേറ്റാണ് ഉമര്‍ഖാന്‍റെ മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ഇതേ പ്രദേശത്ത് സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് പെഹ് ലൂ ഖാന്‍ എന്ന വ്യാപാരിയാണ് ഗോരക്ഷകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതൃത്വത്തിനെതിരെയുള്ള ഫ്ലക്സുകൾ എതിരാളികളുടെ കയ്യിലെ ആയുധമാവുകയാണ്, അമിതാവേശം പാർട്ടിക്ക് ഗുണം ചെയ്യില്ല:സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്
'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ