മുഖ്യമന്ത്രി പരിഹസിച്ച് സിപിഐ നേതാവ്; തള്ളി സംസ്ഥാന നേത‍ൃത്വം

Published : Aug 05, 2017, 02:23 PM ISTUpdated : Oct 05, 2018, 12:53 AM IST
മുഖ്യമന്ത്രി പരിഹസിച്ച് സിപിഐ നേതാവ്; തള്ളി സംസ്ഥാന നേത‍ൃത്വം

Synopsis

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു രംഗത്ത്. ഇടക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. ശ്രീകാര്യത്തെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടയാണ് രൂക്ഷ വിമർശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാൽ കേരളം തകരുമെന്നും പി. രാജു കൂട്ടിച്ചേർത്തു.  എന്നാല്‍ രാജുവിന്‍റെ വാക്കുകള്‍ തള്ളിയ സിപിഐ സംസ്ഥാന നേതൃത്വം രാജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ നിര്‍ണായക നടപടി; ഇന്ന് മുതൽ ദില്ലി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും