പെരുങ്കടവിളയില്‍ നാളെ കോണ്‍ഗ്രസ്-സിപിഎം ഹര്‍ത്താല്‍

Web Desk |  
Published : Mar 23, 2018, 09:20 PM ISTUpdated : Jun 08, 2018, 05:52 PM IST
പെരുങ്കടവിളയില്‍ നാളെ കോണ്‍ഗ്രസ്-സിപിഎം ഹര്‍ത്താല്‍

Synopsis

പോലീസ് ലാത്തിചാര്‍ജിന് ശേഷമാണ് അതുവഴി കടന്നു വന്നെ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എയ്ക്ക് നേരെ ആക്രമണശ്രമമുണ്ടാവുന്നത്

തിരുവനന്തപുരം: പെരുങ്കിളവിടയില്‍ പാറശ്ശാല എംഎല്‍എ സി.കെ.ഹരീന്ദ്രനെ യുഡിഎഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി ആരോപിച്ച് സിപിഎമ്മും, യുഡിഎഫ് പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച  പ്രതിഷേധമാര്‍ച്ചിനിടെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍, തങ്ങളുടെ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. സാരമായി പരിക്കേറ്റ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. 

പോലീസ് ലാത്തിചാര്‍ജിന് ശേഷമാണ് അതുവഴി കടന്നു വന്നെ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എയ്ക്ക് നേരെ ആക്രമണശ്രമമുണ്ടാവുന്നത്. കാറില്‍ വന്ന എംഎല്‍എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. 

https://www.facebook.com/BlueOwlMedia/videos/1773999506235318/

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇ ലോട്ടറിയിൽ ഭാഗ്യപരീക്ഷണത്തിന് ഇനി ഇരട്ടി അവസരം; ആഴ്ചയിൽ രണ്ട് നറുക്കെടുപ്പുകളുമായി ലക്കി ഡേ
'കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം'; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി