
മംഗലാപുരം: കർണാടകയിലെ മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു. ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. ഉള്ളാൾ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയാണ് അക്രമികൾ തീയിട്ടത്. ഓഫീസിലെ പുസ്തകങ്ങളും ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വരുന്ന മതസൗഹർദ റാലി ശനിയാഴ്ച നടക്കാനിരിക്കെയാണ് അക്രമ സംഭവം നടന്നത്. പിണറായി വിജയനെ തടയുമെന്ന് ആർഎസ്എസ് പ്രഖ്യാപിച്ചിരുന്നു.]
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam