
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. തലസ്ഥാനത്തെ സിപിഎം- ബിജെപി അക്രമം, സിപിഎം കൗണ്‍സിലർ ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും ബിജെപി ഓഫീസ് അടിച്ചു തകർത്ത വിഷയം, ഉഭയകക്ഷി ചർച്ചക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളോട് കയർത്തു സംസാരിച്ചത് തുടങ്ങിയ വിഷയങ്ങള്‍ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
മാധ്യമങ്ങളെ കടക്ക് പുറത്തെന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിച്ചതിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. കേന്ദ്ര നേതാക്കളും അതൃപ്തി പ്രകടപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗത്തിൽ നിലപാട് വ്യക്തമാക്കും. ഗവർണർ മുഖ്യമന്ത്രിയെ രാജ് ഭവനിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യവും യോഗം ചർച്ച ചെയ്യും.
ആറാം തീയതി ചേരുന്ന സർവ്വകക്ഷിയോഗത്തിൽ സ്വീകരിക്കേണ്ട നിലപാടും ജില്ലകളിലെ ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങളും ചർച്ച ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന സമിതിയുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam