ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച്‌

Published : Oct 09, 2017, 07:04 AM ISTUpdated : Oct 04, 2018, 06:52 PM IST
ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച്‌

Synopsis

ദില്ലി: കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെയും സി.പി.എമ്മിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനും ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച്‌ നടത്തും. വി.പി ഹൗസില്‍ നിന്ന് തുടങ്ങുന്ന മാര്‍ച്ചില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കും. 

രാവിലെ പതിന്നൊന്ന് മണിക്ക് മാര്‍ച്ച് തുടങ്ങും. ബി.ജെ.പി ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കേരള രക്ഷാ യാത്ര സമാപിക്കുന്നതുവരെ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി ആസ്ഥാനത്തേക്ക് എല്ലാദിവസവും ബി.ജെ.പി പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്ന സാഹചര്യത്തിലാണ്   സി.പി.എമ്മിന്റെ പ്രതിഷേധം. തിരുവനന്തപുരത്തെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം എ.കെ.ജി ഭവനിലേക്കുള്ള ഇന്നത്തെ ബി.ജെ.പി  മാര്‍ച്ചില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പങ്കെടുക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്, ഹൈക്കമാൻഡ് തീരുമാനം നിർണായകം
പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, 'നാന' ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ