മന്ത്രിസഭായോഗ ബഹിഷ്കരണം; സിപിഐക്കെതിരെ ഇടത് മുന്നണി യോഗത്തിൽ രൂക്ഷ വിമര്‍ശനം

Published : Dec 17, 2017, 09:48 PM ISTUpdated : Oct 04, 2018, 11:43 PM IST
മന്ത്രിസഭായോഗ ബഹിഷ്കരണം; സിപിഐക്കെതിരെ ഇടത് മുന്നണി യോഗത്തിൽ രൂക്ഷ വിമര്‍ശനം

Synopsis

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിയെന്നാരോപിച്ച്  മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ നിലപാടിനെതിരെ ഇടത് മുന്നണി യോഗത്തിൽ രൂക്ഷ വിമര്‍ശനം. സിപിഐയുടെ നിലപാട് മര്യാദകേടാണെന്ന് മുന്നണിയോഗം വിലയിരുത്തി. പാര്‍ട്ടി നിലപാടാണെന്നായിരുന്നു സിപിഐ വിശദീകരണം. സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തം മുതൽ മുന്നണിയുടെ കെട്ടുറപ്പ് വരെയുള്ള ചര്‍ച്ചകൾക്ക് ഇടയാക്കിയിരുന്നു സിപിഐയുടെ  മന്ത്രിസഭാ യോഗ ബഹിഷ്കരണ തീരുമാനം.

  അജണ്ടയിലുൾപ്പെടുത്തിയാണ് ഇടത് മുന്നണിയോഗം സിപിഐ നിലപാട് ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിപിഐ നിലപാട് മുന്നണി  മര്യാദയുടെ ലംഘനമെന്ന വിലയിരുത്തലിനോട് മറ്റ് ഘടകകക്ഷികളും യോജിച്ചു. പാര്‍ട്ടി തീരുമാനം അതായിരുന്നു എന്ന് സിപിഐ വിശദീകരിച്ചു.  ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഉണ്ട് . അത് മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട് 

വീരേന്ദ്രകുമാറിന്റെ മടങ്ങി വരവ് അടക്കം മുന്നണി വിപുലീകരണ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. വൻകിട നിര്‍മ്മാണ മേഖല അടക്കം സംതംഭിക്കുന്ന സാഹചര്യത്തിൽ പാറക്കോറി നിയന്ത്രണത്തിലിടപെടാൻ് മുന്നണി സര്‍ക്കാറിന് നിര്‍ദ്ദേശം നൽകി. ഓഖി രക്ഷാ പുനരധിവാസ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി