
തിരുവനന്തപുരം: കായല്‍ കയ്യേറിയ കേസില്‍ കളക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും എതിരായതോടെ സിപിഎം തോമസ് ചാണ്ടിയെ കൈവിടുന്നു. രാജിയില്‍ തീരുമാനം തോമസ് ചാണ്ടി എടുക്കണമെന്ന് സിപിഎം നേതൃത്വം. സിപിഎം നേതാക്കള്‍ നിര്‍ണായക സന്ദേശം തോമസ് ചാണ്ടിക്ക് കൈമാറിയെന്നാണ് വിവരം.
സാഹചര്യം ഗൗരവമുള്ളതാണ്. ഉചിതമായ തീരുമാനം സ്വയം കൈ കൊള്ളണം. നിയമോപദേശം വന്ന സ്ഥിതിക്ക് തോമസ് ചാണ്ടി തന്നെ രാജി വയ്ക്കണമെന്നാണ് തോമസ് ചാണ്ടിക്ക് സിപിഎം നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം. ഇന്ന് തിരുവനന്തപുരത്ത് സിപിഎമ്മും സിപിഐയും നിര്‍ണായക നേതൃയോഗങ്ങള്‍ ചേരും.