
രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാൻ കണ്ണൂരിൽ ഇന്ന് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കും. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഇരുവിഭാഗവും യോഗം ചേരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജില്ലയിൽ ഉണ്ടെങ്കിലും ചർച്ചയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പയ്യന്നൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങൾക്ക് ശേഷം ആദ്യമായാണ് സി.പി.എമ്മും ബി.ജെ.പിയും സമാധാന ചർച്ച നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനങ്ങൾക്ക് ശേഷവും ജില്ലയിൽ അക്രമങ്ങൾ ആവർത്തിച്ചിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‍ലി നാളെ തലസ്ഥാനത്തെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam