സിപിഎം സംസ്ഥാന സമിതി ഇന്ന് മുതല്‍

Published : Nov 11, 2017, 06:31 AM ISTUpdated : Oct 05, 2018, 02:51 AM IST
സിപിഎം സംസ്ഥാന സമിതി ഇന്ന് മുതല്‍

Synopsis

തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സമിതിയില്‍  ഈ വിഷയം ചര്‍ച്ചയാകും. ജനജാഗ്രതായാത്ര, സോളാര്‍ റിപ്പോര്‍ട്ട്, പാര്‍ട്ടി സമ്മേളനങ്ങള്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നിവയെല്ലാം ചര്‍ച്ച ചെയ്യും. ജന ജാഗ്രതാ യാത്രക്കിടെ ഉണ്ടായ വിവാദത്തില്‍ വിമര്‍ശനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രാദേശിക ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനടക്കം മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം വീഴചയുണ്ടായെന്ന അഭിപ്രായമുള്ളവരുമുണ്ട്. തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പല സംസ്ഥാന സമിതിയംഗങ്ങളും സംസാരിക്കും എന്നാണ് അറിയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണ്ടേ പതിവ്, ഇപ്പോഴും തുടരുന്നു, ജയിലില്‍ നിന്നിറങ്ങി നാലുമാസത്തിന് ശേഷം വീണ്ടും തിരിച്ച് കേറി; വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നയാള്‍ പിടിയില്‍
മുജ്തബ ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടു, ആയത്തുള്ള ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പുതിയ പരമോന്നത നേതാവിന്‍റെ ഭാര്യയുടെ പേരും; ജനപ്രവാഹമായി പൊതുദർശനം