സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തുടങ്ങും; മലപ്പുറം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും

Web Desk |  
Published : Mar 23, 2017, 01:11 AM ISTUpdated : Oct 04, 2018, 11:45 PM IST
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തുടങ്ങും; മലപ്പുറം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും

Synopsis

തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഇന്ന് തുടക്കമാകും. പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാണ് യോഗത്തിന്റെ മുഖ്യ അജണ്ടയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍  മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചാരണവും മുഖ്യ ചര്‍ച്ച വിഷയമാകും. മലപ്പുറം തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും എന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രഖ്യാപനം പ്രതിപക്ഷം ആയുധമാക്കിയതോടെ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതൃത്വം നീക്കം തുടങ്ങിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയും പൊലീസിന് നേരെയുള്ള വിമര്‍ശനങ്ങളും, വിലക്കയറ്റവും റേഷന്‍ പ്രശ്‌നവും യുഡിഎഫും ബിജെപിയും പ്രചാരണ ആയുധമാക്കുന്ന സാഹചര്യത്തില്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നതും ജനപിന്തുണ നേടുന്നതിനുമുള്ള തന്ത്രങ്ങളും സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും. സെക്രട്ടറിയേറ്റിന് ശേഷം ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാന സമിതിയും ചേരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യസഭാ പോര് മുറുകി: ഒഡിഷയിലെ എട്ട് എംഎൽഎമാരെ കുടുംബസമേതം ബെംഗളൂരുവിൽ 'ഒളിപ്പിച്ച്' കോൺഗ്രസ്
ആകാശ യാത്രയ്ക്ക് ഇനി ചെലവേറും; എയർ ഇന്ത്യയ്ക്ക് പിന്നാലെ സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ