
തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ജയന്തന്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് രാത്രി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തലത്തില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് രാജി സന്നദ്ധതയെന്നാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കം ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. അടിയന്തരമായി നാളെ ഏരിയാ കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യ വിലോപം വ്യാപക പ്രതിഷേധത്തിന് കാരണമായതോടെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് പേരാമംഗലം സി.ഐയെ മാറ്റി. യുവതിയോട് സി.ഐ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസനാണ് പകരം അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam