2 കോടി 16 ലക്ഷം രൂപയുടെ തിരിമറി; ടി സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാൻ

By Web DeskFirst Published Jul 6, 2018, 3:51 PM IST
Highlights

ടി.സി.മാത്യുവിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് ഓംബുഡ്സ്മാൻ

2 മാസത്തിനകം പണം തിരിച്ചടച്ചില്ലെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം

കൊച്ചി: ടി സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാൻ. ടി സി മാത്യു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തി.  2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടന്നെന്നാണ് കണ്ടെത്തൽ. കേരളത്തില്‍ ക്രിക്കറ്റ് വികസനത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തിരിമറി ടി സി മാത്യു നടത്തിയെന്നാണ് കണ്ടെത്തല്‍. 

ഇടുക്കിയിലെ സ്റ്റേഡിയം നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ വ്യക്തമാക്കി. കാസർകോട് 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിക്കാണെന്നും ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തി. ടി സി മാത്യുവിന് താമസിക്കാൻ മറൈൻ ഡ്രൈവിൽ ഫ്ളാറ്റ് വാടകക്ക് എടുത്തതിന് 20 ലക്ഷം രൂപയാണ്. കെസിഎയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോഴാണ് വന്‍തുക വാടകയ്ക്ക് ഫ്ലാറ്റ് എടുത്തത്.

സ്റ്റേഡിയം നിര്‍മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചുവെന്നും ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തി. ടി.സി.മാത്യുവിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടു. ഇടുക്കി കാസർകോഡ് സ്റ്റേഡിയങ്ങൾക്കായിയാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തല്‍.  

click me!