പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: പിന്നില്‍ വൈരാഗ്യം

Published : Feb 08, 2017, 06:05 PM ISTUpdated : Oct 05, 2018, 01:51 AM IST
പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: പിന്നില്‍ വൈരാഗ്യം

Synopsis

കൊച്ചി: ഉദയംപേരൂരിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്  പിന്നിൽ സൗഹൃദം തകർന്നതിലുളള വൈരാഗ്യമെന്ന് മൊഴി.കേസിൽ അറസ്റ്റിലായ പ്രതി അമലുമായി പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.

കഴിഞ്ഞ ദിവസമാണ് ഉദയംപേരൂർ സ്വദേശി അമൽ അയൽവാസിയായ കോളേജ് വിദ്യാർത്ഥിനിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. കേസിൽ ഉദയംപേരൂർ പോലീസിൽ കീഴടങ്ങിയ അമലിനെ തൃപ്പുണിത്തുറ സി ഐ ഷിജുവിന്‍റെ നേതൃത്വത്തിൽ  ചോദ്യം ചെയ്തു.

പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. കഴി‍ഞ്ഞിടെ സൗഹൃദ ബന്ധം തകർന്നു. വഴക്കായി.ഇനി ശല്യപ്പെടുത്തരുതെന്ന് പെൺകുട്ടി പറഞ്ഞത് വൈരാഗ്യമുണ്ടാക്കി.ആ ദേഷ്യത്തിലാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.

അമലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.തൃപ്പുണിത്തുറ കോടതിയിൽ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റില്ലാത്തതിനാൽ  അമലിനെ മരട് കോടതിയിലേക്ക് കൊണ്ടുപോയി.വധശ്രമം ഉൾപ്പെടെയുളള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ