
പത്തനംതിട്ട: മകളുടെ വിവാഹത്തിന്‍റെ കടം വീട്ടുന്നതിന് വേണ്ടി സുഹൃത്തിനെ കൊന്നസംഭത്തില്‍ ഒരാള്‍ പിടിയില്‍.പത്തനംതിട്ട പെരുമ്പട്ടിസ്വേദേശി
തോമസിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തായ ഉണ്ണികൃഷ്ണനെയാണ് പോലീസ് പിടികൂടിയത്.
ഫെബ്രുവരി പതിനാറിനാണ് കേസ്സിന് ആസ്പദമായ സംഭവം നടക്കുന്നത്. തോമസും പ്രതി ഉണ്ണികൃഷ്ണനും നല്ല സുഹൃത്തുകളായിരുന്നു ഒരുമിച്ച്മദ്യപിക്കുന്ന പതിവും ഉണ്ടായിരുന്നു. മകളുടെ കല്യാണത്തിന് സ്വർണം വാങ്ങിയ ഇനത്തിലെ പണം നല്‍കുന്നതിന് വേണ്ടി യാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്യതത്.
ഫെബ്രുവരി പതിനാറിന് വൈകുന്നേരം ഇരുമ്പ് വടിയുമായി പെരുമ്പട്ടിയിലുള്ള എം ടി തോമസിന്‍റെ വീട്ടില്‍ എത്തി മുറിക്കുള്ളില്‍ കയറി തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ചു പോലീസിന്‍റെ അന്വേഷണത്തിലും പ്രതി സഹായാ ആയി പങ്ക് ചേർന്നു. ഉണ്ണികൃഷ്ണനെ നിരവധി പ്രവാശ്യം ചോദ്യം ചെയ്യതതിന് ഒടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
തോമസിന്‍റെ കഴുത്തിലണിഞ്ഞിരുന്ന മോഷണം പോയ മാലയും പോലീസ് കണ്ടെടുത്തു. മാല വിറ്റപൈസ കൊണ്ട് പ്രതി കടംവീട്ടി,ബാക്കി പൈസ ഉണ്ണികൃഷ്ണന്‍റെ അലമാരയില്‍ നിന്നും കണ്ടെടുത്തു. കോട്ടയം മെഡിക്കല്‍കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. തലക്ക് ഏറ്റ ഗുരുതരമായ പരിക്കാണ്
മരണകാരണമെന്ന് വ്യക്താമായിടുണ്ട്. പ്രതി ഉണ്ണികൃഷ്ണനെ പത്തനംതിട്ട കോടതിയി ഹാജരാക്കി. പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam