
മോസ്‌കോ: മൊറോക്കോയ്‌ക്കെതിരേ ഗോള്‍ നേടിയതോടെ ഗോട്ട് (GOAT ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം) ചര്‍ച്ചയ്ക്ക് ഏതാണ്ട് തീരുമാനമായെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ അതിനും മുന്‍പ്, തന്റെ പുതിയ സ്റ്റൈലിലൂടെ ഞാന്‍ തന്നെയാണ് ഗോട്ട് എന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചുണ്ടിന് താഴെ നേരിയ താടിയുമായിട്ടാണ് ക്രിസ്റ്റ്യാനോ മൊറോക്കോയ്‌ക്കെതിരേ കളിക്കാന്‍ ഇറങ്ങിയത്. ആടിന്റെ താടിയെ സൂചിപ്പിക്കുന്നതാണ് ക്രിസ്റ്റ്യാനോയുടെ പുതിയ സ്റ്റൈല്‍.
ലോകകപ്പിന് മുന്‍പ് അഡിഡാസിന്റെ പരസ്യത്തില്‍ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയാണ് ഗോട്ട് എന്ന പേരിനര്‍ഹന്‍ എന്ന് സ്ഥാപിക്കപ്പെട്ടിരുന്നു. മെസിയെ എക്കാലത്തേയും മികച്ചവന്‍ എന്നാണ് അഡിഡാസ് വിശേഷിപ്പിച്ചത്. എന്നാല്‍, മൊറോക്കോയ്‌ക്കെതിരേ ഡൈവിങ് ഹെഡ്ഡറിലൂടെ ഒരു ഗോളും നേടിയതോടെ ആ ചര്‍ച്ചയ്ക്ക് ഏതാണ്ട് അവസാനമായെന്ന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും പറയുന്നു.
ലോകകപ്പിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് മാത്രം നാല് ഗോളുകളാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. അതില്‍ മൂന്ന് ഗോളുകള്‍ സ്‌പെയ്‌നിനെതിരേ ആയിരുന്നു. അന്ന് സ്‌പെയ്‌നിനെതിരേ ഗോള്‍ നേടിയ ശേഷം തന്റെ കീഴ്താടിയില്‍ തടവുന്ന രീതിയിലുള്ള ആക്ഷനാണ് ക്രിസ്റ്റിയാനോ കാണിച്ചത്. ആടിന്റെ ചുണ്ടുകളെ അനുകരിക്കുന്ന രീതിയില്‍ സ്വന്തം ചുണ്ട് കൊണ്ട് പ്രത്യേകരീതിയില്‍ ആംഗ്യവും കാണിച്ചു. മെസിയല്ല, ഞാനാണ് ആ പേരിനര്‍ഹന്‍ എന്ന് പറയുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ ആക്ഷന്‍. പുതിയ സ്റ്റൈല്‍ കൂടി ആയതോടെ റോണാള്‍ഡോ സ്വയം ഉറപ്പിക്കുകയാണ് ഞാനാണ് ആ പേരിന് ഏറ്റവും അര്‍ഹനെന്ന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam