
ലോകത്തെ ഏതൊരു കായികതാരത്തെയും മോഹിപ്പിക്കുന്ന ശാരീരികക്ഷമതയാണ് പോര്‍ച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത്. ഭക്ഷണത്തിലെ കടുത്ത നിയന്ത്രണത്തിനൊപ്പം ഓരോ ദിവസവും മണിക്കൂറുകളാണ് ക്രിസ്റ്റ്യാനോ മൈതാനത്തും ജിമ്മിലും ചെലവിടുന്നത്.
ഏതൊരു ശരീര സൗന്ദര്യ ആരാധകരെയും മോഹിപ്പിക്കുന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന 33 കാരന്‍റെ ശരീരം. ലോകത്തെ ഏതൊരു അത്‍ലറ്റിനോടും കിടപിടിക്കാവുന്ന ശരീര ഘടന. ചില്ലറ പെടാപ്പാടല്ല ശരീരം ഇങ്ങനെ തന്നെ സൂക്ഷിക്കാൻ ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ഭക്ഷണത്തിലെ കടുത്ത നിയന്ത്രണമാണ് ഒന്നാമത്തെത്.
മധുരമുള്ള ഭക്ഷണവും പാനീയങ്ങളും ക്രിസ്റ്റ്യാനോ കഴിക്കാറെയില്ല. പച്ചക്കറി വിഭവങ്ങളാണ് ഏറെ പ്രിയം. ശരിരത്തിലെ വൈറ്റമിനും മിനറൽസും നിലനിര്‍ത്തുന്നതിനാണ് ഇത്. മസിലുകൾ ബലപ്പെടുത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസം രണ്ട് മുതൽ നാല് മണിക്കൂര്‍ വരെ ഇടവേളയിൽ 6 തവണയായാണ് ഭക്ഷണം കഴിക്കുന്നത്.
ഇനി പരിശീലകാര്യത്തിലേക്ക് വന്നാൽ ആഴ്ചയിൽ അഞ്ച് ദിവസം മാത്രമാണ് പരിശീലനം. ചൊവ്വയും ശനിയും പരിശീലനത്തിന് അവധിയാണ്. ദിവസം നാല് മണിക്കൂര്‍ വരെയാണ് ക്രിസ്റ്റ്യാനോ മൈതാനത്ത് ചിലവഴിക്കുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനായി 30 മിനിറ്റ് നീളുന്ന വ്യായാമ മുറകൾ.പിന്നെ പന്തിനു മേൽ നിയന്ത്രണം കിട്ടാനുള്ള പരിശീലനം. ഇതിനൊക്കെ പുറമെ മസിലുകൾ ബലപ്പെടുത്താൻ ജിമ്മിലും ഏറെ നേരം ചെലവഴിക്കും. വെറുതെയല്ല ഫുട്ബോൾ ലോകത്തിന്റെയും ആരാധകരുടെയം മനസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലനിൽക്കുന്നത് എന്നര്‍ത്ഥം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam