ക്രൂഡ് ഓയില്‍ വില കുറയുന്നു,ഇറാന്‍ അമേരിക്ക സമാധാന കരാർ നിലവില്‍ വന്നതോടെ യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക്,ഇന്ന് ബ്രെൻ്റ് ക്രൂഡ് വില 78 ഡോളർ

Published : Jun 18, 2026, 09:40 AM IST
Why Fuel Prices in India Are Stable Despite Global Crude Oil Surge

Synopsis

യുദ്ധത്തിന് മുൻപ് ഫെബ്രുവരി അവസാനം 73 ഡോളർ ആയിരുന്നു ബ്രെൻ്റ് ക്രൂഡ് വില

ദുബായ്:  പശ്ചിമേഷ്യൻ സമാധാന കരാർ നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ക്രൂഡ് ഓയിൽ വില തിരിച്ചെത്തുകയാണ്. ​WTI ക്രൂഡ് ഓയിൽ ബാരലിന് 75 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളർ ആണ് ഇന്നത്തെ വില.യുദ്ധം രൂക്ഷമായിരുന്ന സമയത്ത് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് 114 ഡോളർ വരെ എത്തിയിരുന്നു. യുദ്ധത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ ഫെബ്രുവരി അവസാനം ബ്രെൻ്റ് ക്രൂഡ് ഓയിലിന് 73 ഡോളർ ആയിരുന്നു വില. ഈ ആഴ്ച തന്നെ വില ഫെബ്രുവരിയിലെക്കാൾ താഴ്ന്നേക്കും എന്നാണ് സൂചന. ഉയർന്ന ക്രൂഡ് വിലയുടെ പേരിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എട്ട് രൂപയിലേറെ കൂട്ടിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബെവ്കോ
കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല, കർഷകര്‍ വീണ്ടും തെരുവിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ മോർച്ച, ജൂലയ് 28, 29 തീയതികളിൽ ദില്ലിയിൽ കൺവെൻഷൻ