സിഎസ്ഐ ഭൂമി ഇടപാട് : ബിഷപ്പിനെതിരെ വിശ്വാസികള്‍ കോടതിയിലേക്ക്

By Web DeskFirst Published Mar 11, 2018, 3:57 PM IST
Highlights
  • കമ്മീഷനെ നിയോഗിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ബിഷപ്പ് പിൻമാറി
  • വിശ്വാസികള്‍ കോടതിയിലേക്ക്

കോഴിക്കോട്:സിഎസ്ഐ സഭയുടെ കോഴിക്കോട്ടെ ഭൂമി വസ്ത്ര വിൽപ്പനശാലക്ക് കൈമാറിയ സംഭവത്തിൽ ബിഷപ്പിനെതിരെ വിശ്വാസികൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നു . ഇടയലേഖനത്തിലൂടെ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ബിഷപ്പ് പിൻമാറിയതോടെയാണ് ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിക്കുന്നത്. രൂപതയുടെ ഭൂമി പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേടില്ലെന്നാണ് ഇടയലേഖനത്തില്‍ പറഞ്ഞത്.

ഭൂമി നിയമനുസൃതമായാണ് പാട്ടത്തിന് കൊടുത്തതെന്നാണ് സിഎസ്ഐ ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടറിന്‍റെ പേരിൽ ഇറക്കിയ ഇടയലേഖനത്തിൽ പറഞ്ഞത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയത്. കമ്മറ്റികളുടെ തീരുമാനം അനുസരിച്ചാണ് വാടകയ്ക്ക് നല്‍കിയത്. ഒരു സംഘം ആളുകള്‍ മാധ്യമങ്ങളിലൂടെ ഇടവകയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇടയലേഖനം പറയുന്നു.

click me!