സൗദിയില്‍ നാളെ മുതല്‍ നോട്ടുമാറ്റം; പഴയ നോട്ടുകളും ഉപയോഗിക്കാം

By Web DeskFirst Published Dec 25, 2016, 8:13 PM IST
Highlights

സൗദി അറേബ്യയുടെ ആറാമത് നാണയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായുള്ള പുതിയ നോട്ടുകളും നാണയങ്ങളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ 500, 100, 50, 10, 5 എന്നീ നോട്ടുകള്‍ നാളെ മുതല്‍ ജനങ്ങളുടെ കൈകളില്‍ എത്തും. കൂടാതെ രണ്ട് റിയാലിന്റെയും ഒരു റിയാലിന്റെയും നാണയങ്ങളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്കന്‍-ബ്രിട്ടീഷ് നോട്ടുകള്‍ക്കു സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ നോട്ടുകളിലുള്ളത്. സൗദിയുടെ രാഷ്‌ട്ര പിതാവ് അബ്ദുള്‍ അസീസ് രാജാവിന്റെ ചിത്രങ്ങളാണ് പുതിയ അഞ്ഞൂറിന്റെ നോട്ടിലും രണ്ടു റിയാലിന്റെ നാണയത്തിലുമുള്ളത്.

5, 10, 50, 100 നോട്ടുകളിലും പുതിയ ഒരു റിയാലിന്റെ നാണയത്തിലും സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങളുമാണ് ഉള്ളത്. ജനങ്ങള്‍ക്ക് വിനിമയത്തിനു യാതൊരു പ്രതിസന്ധിയുമുണ്ടാകാതിരിക്കാന്‍ പുതിയ നോട്ടുകളും നാണയങ്ങളും ഇതിനകം സൗദിയിലെ എല്ലാ ബാങ്കുകളിലും എത്തിച്ചു കഴിഞ്ഞതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ഗവര്‍ണര്‍ അഹമ്മദ് അല്‍ ഖുലൈഫി അറിയിച്ചു. അതേസമയം നിലവിലുള്ള എല്ലാ നോട്ടുകളും പുതിയ നോട്ടുകള്‍ക്കൊപ്പം ഉപയോഗിക്കാവുന്നതാണെന്നും പഴയ നോട്ടുകള്‍ ഉടനെ പിന്‍വലിക്കില്ലെന്നും സാമ ഗവര്‍ണര്‍ വ്യക്തമാക്കി.

click me!