കറൻസി പ്രതിസന്ധി: ആദ്യ ബാങ്ക് അവധി ദിനത്തിൽ ബാങ്കിംഗ് മേഖലയില്‍ പൂര്‍ണ സ്തംഭനം

By Web DeskFirst Published Nov 20, 2016, 8:44 AM IST
Highlights

തിരുവനന്തപുരം: കറൻസി പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ അവധി ദിവസത്തിൽ സംസ്ഥാനത്ത് ബാങ്കിംഗ് മേഖലയിൽ പൂര്‍ണ്ണ സ്തംഭനം.പകുതിയോളം എടിഎമ്മുകളിലും കാശില്ല. കാശുള്ളിടത്താകട്ടെ രണ്ടായിരത്തിന്റെ നോട്ട് മാത്രമാണുള്ളത്. അഞ്ഞൂറിന്റെ നോട്ട് കേരളത്തിലെത്തിയെങ്കിലും വിതരണം വൈകാനിടയുണ്ട്. പുതിയ നോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധം ബാങ്കിംഗ് സോഫ്റ്റ്‌വെയറിൽ  മാറ്റം വരുത്തണം.

വിവാഹാവശ്യങ്ങൾക്ക് രണ്ടര ലക്ഷം രൂപ വരെ പിൻവലിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പാക്കാൻ  ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ പതിനൊന്ന് ദിവസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ആദ്യ ബാങ്ക് അവധി ദിനമെത്തിയത്. കറൻസി പ്രതിസന്ധി പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ എടിഎമ്മുകളിൽ പൊതുവെ തിരക്ക് കുറവായിരുന്നു. കാരണം, പകുതിയോളമിടത്ത് കാശില്ല. ക്യൂ നിന്ന് കാശ് കിട്ടിയാലും രണ്ടായരത്തിന്റെ ഒറ്റനോട്ടുമാത്രമായതിനാൽ ചില്ലറ പ്രതിസന്ധിക്കും കുറവില്ല.

വിവാഹാവശ്യങ്ങൾക്ക് രണ്ടര ലക്ഷം രൂപ വരെ പിൻവലിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പാക്കാൻ  ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച നിർദ്ദേശം റിസര്‍വ് ബാങ്ക് നൽകിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

 

click me!