പുതിയ നോട്ടില്‍ എഴുതിയാല്‍ പണികിട്ടും

Published : Nov 29, 2016, 12:48 PM ISTUpdated : Oct 04, 2018, 07:38 PM IST
പുതിയ നോട്ടില്‍ എഴുതിയാല്‍ പണികിട്ടും

Synopsis

കൂടാതെ കാഷ്‌ ഡെപ്പോസിറ്റ്‌ മെഷീനിലും ഇത്തരം നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയില്ല. പുതിയ നോട്ടുകളില്‍ എഴുതരുതെന്നു റിസര്‍വ്‌ ബാങ്കിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്‌ അവഗണിച്ച്‌ എഴുതിയവരാണ്‌ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം എഴുതിയ നോട്ടുകളുമായി ബാങ്കിലെത്തിയയാളെ അധികൃതര്‍ തിരിച്ചയച്ചിരുന്നു. കൂടാതെ ആശുപത്രികളിലോ മെഡിക്കല്‍ സ്‌റ്റോറുകളിലോ ഇവ സ്വീകരിക്കാത്തതു വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നു.

അന്യസംസ്‌ഥാന തൊഴിലാളികളാണു നോട്ടുകളില്‍ എഴുതിയവരില്‍ ഏറെയും. ഇത്തരം നോട്ടുകള്‍ ബാങ്കില്‍ പോലും സ്വീകരിക്കാതായതോടെ പലരും എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആദ്യം വൈദ​ഗ്ധ്യമുള്ള അമ്മയാകണം, എന്നിട്ട് ഐഎഎസ് ഓഫീസർ'; വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ​ഗവർണർ ആനന്ദി ബെൻ പട്ടേൽ
41 പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന് ശേഷം വിജയ് ഇന്ന് ആദ്യമായി കരൂരിൽ; 32 പേർക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറും