500 കൈക്കൂലി വാങ്ങിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥന് രണ്ടു വർഷം കഠിന തടവ്

By Web DeskFirst Published Jan 31, 2018, 5:46 PM IST
Highlights

500 കൈക്കൂലി വാങ്ങിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥന് രണ്ടു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു.  ഏലൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായിരുന്ന കെ ടി ആന്റണിയെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2010 ലാണ് കേസ്സിന് ആസ്പദമായ സംഭവം.  ഏലൂർ പൊലീസ് സ്റ്റേഷൻ അതിർ‍ത്തിയിൽ നടന്ന ഒരു വാഹനപകട കേസ്സിലെ മോട്ടോർ സൈക്കിൾ വിട്ടു കൊടുക്കുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.  ഏലൂർ സ്വദേശി കുറുപ്പശ്ശേരിൽ സമുഷിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 2015 മെയ് അഞ്ചിനാണിയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.  തുടർന്ന സുമേഷ് വിജിലൻസിനെ അറിയിച്ചു.  വിജിലൻസ് സംഘം ട്രാപ്പിൽ പെടുത്തി മെയ് ഒൻപതിന് ആൻറണിയെ കസ്റ്റഡിയിലെടുത്തു.  എറണാകുളം വിജിലൻസ് യൂണിറ്റാണ് ആൻറണിയെ അറസ്റ്റു ചെയ്തത്.  മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ബി കലാംപാഷയാണ് ശിക്ഷ വിധിച്ചത്.  പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് ലീഗൽ അഡ്വൈസർ എൽ ആർ രഞ്ജിത് ഹാജരായി.

click me!