എങ്ങുമെത്താതെ പൊലീസിനെതിരായ കസ്റ്റഡിമരണ കേസുകള്‍

By Web DeskFirst Published Apr 10, 2018, 7:37 AM IST
Highlights
  • എങ്ങുമെത്താതെ പൊലീസിനെതിരായ കസ്റ്റഡിമരണ കേസുകള്‍

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളിലും മ‍ർദ്ദനങ്ങളിലും  പ്രതികളായ പൊലീസുകാര്‍ക്കെതിരായ വിചാരണയും അന്വേഷണവും ഇഴയുന്നു. സാക്ഷികളായ പൊലീസുകാരുടെ കൂറുമാറ്റവും സഹപ്രവ‍ർത്തകർക്കെതിരായ അന്വേഷണം നടത്താനുള്ള പൊലീസുകാരുടെ വിമുഖതയുമാണ് കുറ്റക്കാർ രക്ഷപ്പെടാൻ കാരണം.

കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച കസ്റ്റഡി മരണമാണ് ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാറിന്‍റെ ഉരുട്ടിക്കൊല. കസ്റ്റഡയിലെടുത്ത ഉദയകുമറിനെ ഉരുട്ടിക്കൊന്ന ശേഷം വ്യാജ കേസെടുത്തുവെന്നാണ് സിബിഐ കണ്ടെത്തൽ. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. രണ്ട് എസ്പിമാർ ഉള്‍പ്പെടെ ആറ് പൊലീസുകാർ പ്രതിയായ കേസിൽ 12 വർഷങ്ങള്‍ക്കിപ്പുറവും വിചാരണപോലും പൂർത്തിയായിട്ടില്ല.

പാലക്കാട് പുത്തൂർ ഷില വധക്കേസിഷ പ്രതിയായ സമ്പത്തിൻറെ കസ്റ്റഡയി മരണത്തിലും ഒരു എസ്പി ഉള്‍പ്പെടെ പൊലീസുകാർ പ്രതികളാണ്. ലോക്കൽ പൊലീസും പിന്നീട് സിബിഐയും കേസന്വേഷിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷങ്ങളായിട്ടും ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ വർഷം ജൂലൈ 18നാണ് പൊലീസ് മർദ്ദനത്തിൽ മനം നൊന്ത് തൃശൂരിൽ വിനായകൻ ആത്മഹത്യ ചെയ്യുന്നത്.  ഇപ്പോഴും രണ്ടാമത്തെ ക്രൈം ബ്രാഞ്ച് സംഘത്തിൻറെ അന്വേഷണം നടക്കുന്നതേയുള്ളൂ. 

പാറശാല സ്റ്റേഷനിലെ ശ്രീജീവിൻറെ കസ്റ്റഡിമരണത്തെ കുറിച്ച് ഏറെ വിവാദങ്ങള്‍ ഉയർന്ന ശേഷമാണ് കേസ് സിബിഐക്ക്  സർക്കാർ കൈമാറിയത്. ഇതെല്ലാം കോളിളിക്കം സൃഷ്ടിച്ച കേസുകള്‍ മാത്രം. ജനശ്രദ്ധയിൽ വന്ന കേസികളും അറിപ്പെടാതെ പൊയ കേസുകളികളും മനുഷ്യാവകാശ കമ്മീഷൻറെ പൊലീസ് കംപ്ലെയ്റ്റ് അതോറ്ററ്റിയുടെയും ശുപാർശകള്‍ക്കും പുല്ലുവിലയാണ്.
 

click me!