ഭൂട്ടാൻ കാർ കള്ളക്കടത്ത്: കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ നിയമ നടപടികൾ തീരും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല, ഉടമകൾ തന്നെ സൂക്ഷിക്കണം

Published : Sep 24, 2025, 08:43 AM IST
Bhutan car

Synopsis

നിയമവിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യത

എറണാകുളം: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുമായി  ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത  ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക്  തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല ഉടമകളെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും

ഭൂട്ടാൻ കാർ കള്ളക്കടത്ത്, മറ്റു കേന്ദ്ര ഏജൻസികളും അന്വേഷിക്കും, വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി, ഇക്കാര്യം എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും, ജി എസ് ടി വെട്ടിപ്പ് കേന്ദ്ര ജി എസ് ടി വിഭാഗം അന്വേഷിക്കും, എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിക്കും, വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പോലീസിന് അന്വേഷിക്കാം, വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും, ഭൂട്ടാൻ വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും മിക്കതും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്. രേഖകളും വിവരങ്ങളും കസ്റ്റംസ് പ്രിവന്റ് ചെയ്ത് തന്നെ വിവിധ ഏജൻസികൾക്ക് കൈമാറും.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം