സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി; സൈക്ലിംഗ് താരങ്ങളോട് അവഗണന

By Web DeskFirst Published Dec 21, 2016, 9:18 AM IST
Highlights

തിരുവനന്തപുരം: സൈക്ലിംഗ് താരങ്ങളോടും സംസ്ഥാന സര്‍ക്കാരിന്റെ അവഗണന. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ ആറ് സൈക്ലിംഗ് താരങ്ങള്‍ക്കും വാഗ്ദാനം ചെയ്ത ജോലി ഇതുവരെ കിട്ടിയില്ല.  ഗെയിംസ് കഴിഞ്ഞ രണ്ട് വര്‍ഷം പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്ന വിചിത്രമായ മറുപടിയാണ് കായികവകുപ്പ് നല്‍കുന്നത്.

എല്‍എന്‍സിപിയില്‍ ദേശീയ സൈക്ലിംഗ് ചാമ്പ്യന്ഷിപ്പില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോഴും ലിഡിയയും ബിസ്മിയുമെല്ലാം ചോദിക്കുന്നു, ഈ മെഡല് കൊണ്ട് ഞങ്ങള്‍ക്ക് എന്താണ് നേട്ടം. രണ്ട് വര്‍ഷം മുമ്പ് ലിഡിയയും ബിസ്മിയും അടക്കം ആറ് പേരാണ് കേരളത്തിനായി മെഡലുകള്‍ നേടിയെടുത്തത്. അന്ന് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജോലി ഇപ്പോഴും കിട്ടിയില്ല.

കായികതാരങ്ങള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു എന്ന മറുപടിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കായിക വകുപ്പ് നല്‍കുന്നത്. സ്വന്തം കയ്യിലെ കാശ് മുടക്കിയാണ് ഇപ്പോള് പലരുടെയും പരിശീലനം. താരങ്ങളെ പോലെ സൈക്ലിംഗ് പരിശീലകരും നിരാശയിലാണ്.  മെഡല്‍ ജേതാക്കളെ വാര്‍ത്തെടുക്കുന്ന പരീശീലകരെല്ലാം കരാര്‍ അടിസ്ഥാനത്തിലാണ് ജോലി. സ്ഥിര നിയമനം എന്ന ഇവരുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്

click me!