ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ രാമക്ഷേത്ര നിര്‍മാണം വൈകിപ്പിക്കുന്നു: അമിത് ഷാ

Published : Dec 05, 2017, 09:51 PM ISTUpdated : Oct 05, 2018, 12:01 AM IST
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ രാമക്ഷേത്ര നിര്‍മാണം വൈകിപ്പിക്കുന്നു: അമിത് ഷാ

Synopsis

അഹമ്മദാബാദ്: രാഹുല്‍ ഗുജറാത്തില്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍തന്നെ കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മാണം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വൈകിട്ട് മാധ്യമങ്ങളെ കണ്ട അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. അയോധ്യ തര്‍ക്കത്തില്‍ വാദംകേള്‍ക്കല്‍ 2019 ജുലൈക്ക് ശേഷം നടത്തണമെന്ന് സുപ്രീംകോടതിയില്‍ ഷിയാ വഖഫ് ബോര്‍ഡിനുവേണ്ടി സിബല്‍ വാദിച്ചതിനെയാണ് അമിത് ഷാ വിമര്‍ശിച്ചത്. അതേസമയം 15 ലക്ഷം ഓരോരുത്തരുടെയും അക്കൗണ്ടില്‍ ഇട്ടുതരുമെന്ന് താന്‍ പറയുന്നില്ലെന്നും ഗുജറാത്തിലെ ജനങ്ങള്‍ക്ക് ശോഭനമായ ഭാവികാലമാണ് വരാന്‍ പോകുന്നതെന്ന് രാഹുല്‍ കച്ചിലെ അന്‍ജാറില്‍ പറഞ്ഞു. 

അതേസമയം ഒഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതോടെ മോദിയുടെയും രാഹുലിന്റെയും പ്രചാരണം ഇനി നടത്താനാകുമോയെന്ന ആശങ്കയിലാണ് ഇരുവിഭാഗവും. മൂന്ന് ദിവസത്തെ പര്യടനത്തിനായി ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് കനത്തമഴകാരണം ഒരു സമ്മേളനത്തില്‍ മാത്രമാണ് പങ്കെടുക്കാനായത്. 

ദിവസങ്ങള്‍ക്കകം വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രചരണചൂട് ചൂട് ഓഖി കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. സംസ്ഥാനത്തൊട്ടാകെ രാവിലെമുതല്‍ മഴയായിരുന്നു. 1600 കിലോമീറ്റര്‍ കടല്‍തീരമുള്ള ഗുജറാത്തില്‍ അര്‍ദ്ധരാത്രിയോടെ സൂറത്തിലാണ് ഓഖി തീരംതൊടുന്നത്. മഴകനക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും നേതാക്കളും പ്രചാരണം മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു