ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ 17ന് ഇന്ത്യയില്‍

Published : Oct 01, 2017, 05:43 PM ISTUpdated : Oct 05, 2018, 02:36 AM IST
ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ 17ന് ഇന്ത്യയില്‍

Synopsis

ഇംഫാല്‍: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ഈ മാസം 17ന് മണിപ്പൂരില്‍. മണിപ്പൂരില്‍ നടക്കുന്ന ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദലൈലാമ ഇന്ത്യയിലെത്തുന്നത്. മണിപ്പൂര്‍ നിയമസഭാ സ്‌പീക്കര്‍ യുംനം ഖേംചന്ദാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആത്മീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

മാസങ്ങള്‍ക്ക് മുമ്പ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചത് ചൈനയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. എന്നാല്‍ മണിപ്പൂരുമായി ചൈനയ്ക്ക് അതിര്‍ത്തി ഇല്ലാത്തതിനാല്‍ ഇക്കുറി പ്രകോപനമുണ്ടാകില്ല എന്നാണ് പ്രതീക്ഷ. മ്യാന്‍മാര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി ബുദ്ധിസ്റ്റുകള്‍ സമ്മേളനത്തിനായി മണിപ്പൂരിലെത്തിയേക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കളം', എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ
വാഹനപരിശോധനക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം, പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച് പൊലീസ്, സംഭവം കൊച്ചിയിൽ