മേല്‍ജാതിക്കാരുടെ വയലിലെ വിളവ് ആദ്യമെടുത്തില്ല, ദളിത് കര്‍ഷകനെ മൂത്രം കുടിപ്പിച്ചു

By Web DeskFirst Published May 1, 2018, 10:44 AM IST
Highlights
  • മേല്‍ജാതിക്കാരുടെ വയലിലെ വിളവ് ആദ്യമെടുത്തില്ല, ദളിത് കര്‍ഷകനെ മൂത്രം കുടിപ്പിച്ചു

ഉത്തര്‍ പ്രദേശ് :  മേല്‍ജാതിക്കാരുടെ വയലില്‍ വിളവെടുക്കാന്‍ തയ്യാറാവാത്ത ദളിത് കര്‍ഷകനെ മൂത്രം കുടിപ്പിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ ഭദൗന്‍ ഗ്രാമത്തിലാണ് സംഭവം. സീതാറാം വാല്‍മീകി എന്ന ദളിത് കര്‍ഷകനാണ് മേല്‍ജാതിക്കാരുടെ കൃഷിയിടങ്ങളിലെ വിളവെടുപ്പ് ആദ്യം നടത്തണമെന്ന് ആവശ്യത്തിന് സീതാറാം വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ക്രൂര മര്‍ദ്ദനത്തിനും പിന്നാലെയാണ്  മേല്‍ജാതിക്കാരുടെ മൂത്രം കുടിക്കാനും നിര്‍ബന്ധിതയായത്. 

തന്റെ ഗോതമ്പ് വിളവെടുക്കുന്നതിന് എത്തിയ സീതാറാമിനെ ആദ്യം ചുറ്റുമുള്ള മേല്‍ജാതിക്കാരുടെ പാടത്തെ വിളവെടുപ്പ് ആദ്യം എടുക്കണമെന്ന് ആവശ്യവുമായി ഏതാനു പേര്‍ സമീപിക്കുകയായിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ സീതാറാമിനെ ചെരുപ്പ് കൊണ്ടടിച്ച് വഴിയിലൂടെ വലിച്ചിഴച്ച സംഘം, മേല്‍ ജാതിക്കാരുടെ മൂത്രം കുടിപ്പിക്കുകയായിരുന്നു. സീതാറാമിന്റെ മീശ വലിച്ച് പറിക്കാനും ഇവര്‍ ശ്രമിച്ചെന്നുമാണ് ആരോപണം. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ സീതാറാമിന്റെ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് രക്ഷിക്കുകയായിരുന്നു. 

ഗ്രാമത്തിലെ നാല് കര്‍ഷകരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ടെങ്കിലും സംഭവത്തില്‍ ആരെയു അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വിശദമാക്കി. വിജയ് സിങ്, വിക്രം സിങ്, സോംപാല്‍ സിങ്, പിങ്കു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അടുത്തിടെയാണ് വിവാഹത്തിന് കുതിരപ്പുറത്ത് പോയ യുവാവിനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചത്. 
 

click me!