
2009ലാണ് പരാതിക്ക് ആസ്‌പദമായ സംഭവം. സുലൈമാന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. ഗര്‍ഭിണിയായ യുവതി പിന്നീട് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് 2012ല്‍ പ്രശ്നം ഒത്തുതീര്‍ക്കാന്‍ സുലൈമാന്‍ ആറ് ലക്ഷം രൂപ നല്‍കിയെന്ന് യുവതി പറഞ്ഞു. പക്ഷെ ആറ് ലക്ഷം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ലെന്നും കുഞ്ഞിന് ജീവനാംശം വേണമെന്നുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യങ്ങളുന്നയിച്ച് യുവതി 2015ല്‍ പാലക്കാട് കുടുംബകോടതിയെ സമീപിച്ചു.
ആ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കുട്ടിയുടെ പിതൃത്വം ഉറപ്പാക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് സുലൈമാന്‍ തയ്യാറായിട്ടുമില്ല. ആരോപണ വിധേയനായ സുലൈമാന്‍ ഇപ്പോള്‍ വിദേശത്താണ്. കേസ് കോടതിയിലെത്തിയതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും മറ്റും സുലൈമാന്‍ ശ്രമിച്ചുവെന്ന് യുവതി പറയുന്നു. ഈ സാഹചര്യത്തില്‍ കുഞ്ഞിന്റെ സംരക്ഷണം കൂടി ഉറപ്പാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ മാസം നടന്ന കാര്യങ്ങളെല്ലാം വ്യക്തമാക്കി പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയതെന്ന് യുവതി പറയുന്നു.
പീഡനം നടന്നത് ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് ഇവിടേക്ക് മാറ്റി. ബലാത്സംഗം, എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് സുലൈമാനെതിരെ ചുമത്തിയിട്ടുള്ളത്. ഇപ്പോള്‍ തിരൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല പരാതിക്കാരിയുടെ മൊഴി ഡി.വൈ.എസ്.പി രേഖപ്പെടുത്തി. ആറ് മാസം മുമ്പ് വിവാഹിതയായി കുടുംബജീവിതം തുടങ്ങിയ യുവതി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ആരോപണവിധേയനായ സുലൈമാന്‍ വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam