
മുംബൈ: അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ടെലിവിഷന്‍ ചാനനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ദാവൂദ് ഇബ്രഹാമിന്റെ നില വഷളായതോടെ കറാച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ദാവൂദിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ തള്ളി. പാക്കിസ്ഥാനിലെ കറാച്ചിയില്‍ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീല്‍, ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും മറ്റുവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു.
61കാരനായ ദാവൂദിന് ഗുരുതരമായ ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലിയാഖത് നാഷനല്‍ ഹോസ്പിറ്റലിലും കമ്പൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് ചികില്‍സ നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam