കാറിലിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ മരിച്ച നിലയില്‍

Published : Feb 19, 2018, 09:58 PM ISTUpdated : Oct 04, 2018, 11:41 PM IST
കാറിലിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ മരിച്ച നിലയില്‍

Synopsis

ബര്‍ലിന്‍ : നഗ്നരായ ദമ്പതികളുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലാണ് സംഭവം. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങിനെ. ഒരു വ്യാപരസ്ഥാപനത്തിന് പിന്നിലെ ഗാരേജിലായിരുന്നു കാര്‍. ഇരുവരും മദ്യലഹരിയിലായിരുന്നു. ഇവര്‍ കാര്‍ സ്റ്റാര്‍ട്ടിംഗിലിട്ട ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു.

തുടര്‍ന്ന് ക്ഷീണിതരായി ഉറങ്ങുകയും ചെയ്തു. കാര്‍ ഓഫാക്കാന്‍ മറന്നിരുന്നു. മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് എന്‍ജിന്‍ ചൂടാവുകയും പുക വമിച്ച് അതിന്റെ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ലോക്ക് ചെയ്ത കാറില്‍ മരണപ്പെടുകയുമായിരുന്നു.

39 കാരനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കാര്‍ കണ്ടെത്തുന്നത്. ആക്രമണത്തിന്റെയടക്കം അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി