
ദില്ലി: അഞ്ച് വയസുകാരനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ദില്ലി കോടതിയുടെ ജീവപര്യന്തം തടവ് ശിക്ഷ. ബീഹാർ സ്വദേശിയായ 22കാരൻ വികാസിനെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി വീരേന്ദ്രകുമാർ ബൻസൽ ശിക്ഷിച്ചത്. അയൽവാസിയുടെ മകനെ തട്ടികൊണ്ടുപോയി 5000 രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും കൊലപ്പെടുത്തുകയുമായിരുന്നു. ആവശ്യപ്പെട്ട പണം ലഭ്യമാക്കുന്നതിന് പോലും കാത്തുനിൽക്കാതെയായിരുന്നു ക്രൂരകൃത്യം.
മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതിയിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹവും കളിപ്പാട്ടവുമാണ് മോചിപ്പിക്കാനായത്. ഇത് ഇയാളുടെ കുറ്റവാസന തെളിയിക്കുന്നതാണ്. പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിയെകൊണ്ടുപോയി കൊലപ്പെടുത്തിയതിന് ജീവപര്യന്ത്യം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.
2012 ജൂൺ 14നാണ് രജ്ബീർ മകനെ കാണാതായതിന് പരാതി നൽകിയത്. പരാതി നൽകിയ അടുത്ത ദിവസം കുഞ്ഞിനെ ലഭിക്കാൻ 5000 രൂപ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണി മുഴക്കി കുടുംബത്തിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. പൊലീസ് ഫോൺ നമ്പർ തിരിച്ചറിയുകയും വികാസിനെ പിടികൂടുകയും ചെയ്തു.
കുട്ടി എപ്പോഴും കൊണ്ടുനടക്കുന്ന പാവയും പൊലീസ് കണ്ടെടുത്തു. വികാസ് തന്നെ കുട്ടിയുടെ അഴുകിയ മൃതദേഹം വീടിനടുത്തുള്ള ഒാവുചാലിൽ കാണിച്ചുകൊടുക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ മുതിർന്ന സഹോദരിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ എതിർത്ത കുട്ടിയുടെ അച്ഛൻ തന്നെ തെറ്റായ കേസിൽ അകപ്പെടുത്തുകയുമായിരുന്നുവെനുനമാണ് വികാസ് പറയുന്നത്. ഇത് തള്ളിയ കോടതി പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam