ജീവനുള്ള കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

Published : Dec 08, 2017, 08:51 PM ISTUpdated : Oct 04, 2018, 05:18 PM IST
ജീവനുള്ള കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

Synopsis

ദില്ലി: നവജാതശിശുക്കളായ ഇരട്ടകുട്ടികളിലൊരാള്‍ ജീവിച്ചിരിക്കെ മരിച്ചുവെന്ന് വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ദില്ലി ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് ദില്ലി സര്‍ക്കാരാണ് ലൈസന്‍സ് റദ്ദാക്കിയത്. 

മാക്‌സില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ 21 കാരിയായ വര്‍ഷയ്ക്ക് അധികൃതരുടെ അനാസ്ഥയില്‍ രണ്ട് കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു. പെണ്‍കുഞ്ഞ് ജനിച്ച ഉടനെ മരിച്ചു. ആണ്‍കുഞ്ഞിനെ  തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചതായി വിധിയെഴുതി. പിന്നീട് കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ഭാഗിലാക്കി മാതാപിതാക്കള്‍ക്ക് കൈമാറി.

ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇവരിലൊരാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. മറ്റൊരു ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ദില്ലി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. വീഴ്ച കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിൽ ഹൈസ്കൂളിന്റെ സീലിങ് തകർന്നുവീണു; സംഭവം ശക്തമായ കാറ്റിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'