
ദില്ലി: ജുനൈദ് ഖാൻ എന്ന പതിനേഴുകാരനെ തീവണ്ടിയിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡൽഹി സർക്കാർ ജീവനക്കാരനും. അക്രമത്തിനു നേതൃത്വം നൽകി അൻപതുകാരനായ ഡൽഹി സർക്കാർ ജീവനക്കാരനടക്കം നാലുപേരാണ് കേസിൽ പോലീസിന്റെ പിടിയിലായത്. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ മാസം 24ന് ഡൽഹിയിലെ സദർ ബസാറിൽനിന്ന് റംസാൻ ആഘോഷത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഗഢിലേക്ക് മടങ്ങിവരുന്പോഴാണ് ജുനൈദും സംഘവും ആക്രമണത്തിനിരയായത്. അക്രമികൾ ജുനൈദിനോടും സഹോദരങ്ങളോടും ഇരിപ്പിടത്തിൽനിന്നു മാറിയിരിക്കാൻ ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ചതോടെ പശുവിറച്ചി തിന്നുന്നവരെന്നു പറഞ്ഞ് മർദിച്ച് അവശനാക്കി പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
ജുനൈദ് ഖാനെ കൊന്നതിനു ശേഷം സമീപത്തെ ഗ്രാമത്തിൽ മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്. ജുനൈദ് വധവുമായി ഇവർക്കു ബന്ധമുണ്ടാവുമെന്നാണ് പോലിസ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam