
ദില്ലി: ഹിന്ദു വികാരം വ്രണപ്പെടുത്തി പുസ്തകമെഴുതിയെന്ന പരാതിയിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടി. പ്രണാബ് മുഖർജി 2016ല്‍ എഴുതിയ ടർബുലന്റ് ഇയേഴ്സ് 1980-1996 എന്ന പുസ്തകത്തിലെ പരാമർശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. പുസ്തകത്തില്‍ ബാബരി മസ്ജിദ് പൊളിച്ച സംഭവത്തെക്കുറിച്ചുള്ള വിവരണത്തില്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം.
യു.സി. പാണ്ഡേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രണാബ് മുഖർജിയോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടിയത്. നേരത്തെ പുസ്തകത്തിൽ നിന്നും ചില ഭാഗങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കീഴ്ക്കോടതി തള്ളിയിരുന്നു. കേസ് കൂടുതൽ വാദം കേൾക്കാനായി ജൂലൈ 30ലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam