ശശി തരൂരിന്റെ പരാതിയില്‍ അർനാബ് ഗോസ്വാമിക്കും  റിപ്പബ്ലിക് ചാനലിനും നോട്ടീസ്

By Web DeskFirst Published Aug 4, 2017, 9:14 PM IST
Highlights

ദില്ലി: സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്നത് തടയണമെന്നു കാണിച്ച് ശശി തരൂർ എം.പി നൽകിയ ഹർജിയിൽ മാധ്യമ പ്രവർത്തകൻ  അർനാബ് ഗോസ്വാമിക്കും  റിപ്പബ്ലിക് ചാനലിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ പ്രതികരണം നൽകാതിരിക്കാനും ശശി തരൂരിന് അവകാശനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈക്കാര്യത്തിൽ ചാനലിന്റെ നിലപാട് വിശദീകരിക്കാന്‍ ആവിശ്യപ്പെട്ടു. തനിക്കെതിരെ തെറ്റായ വാ‍ർത്തകൾ സംപ്രക്ഷേഷണം ചെയുന്നു എന്ന് കാണിച്ച തരൂർ റിപ്പബ്ലിക് ചാനലിനെതിരെ മാനനഷ്ടത്തിന് കേസും നൽകിയിട്ടുണ്ട്.
 

click me!