
ദില്ലി: നോയിഡയിൽ ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായി. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ റിക്ഷയിൽ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ സെക്ടർ 36/37ൽ കഴിഞ്ഞ ദിവസം വൈകിട്ട് എഴോടെയായിരുന്നു സംഭവം.
മൊഹാലിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെണ്‍കുട്ടി. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു. മറ്റുരണ്ടുപേർകൂടി ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും മൊഹാലിയിൽ ഇറക്കാമെന്ന ഡ്രൈവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹത്തിൽ കയറി. കുറച്ചുസമയത്തിനുശേഷം ഇന്ധനം തീർന്നെന്നു പറഞ്ഞ് ഡ്രൈവർ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനു സമീപത്ത് വാഹനം നിർത്തി.
തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു. ഇതിനുശേഷം വാഹനം ഓടിയെങ്കിലും ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒന്‍പതോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.
സാന്പത്തിക സ്ഥിതി മോശമാണെന്ന ഡ്രൈവറുടെ വാക്കുകൾ പരിഗണിച്ച് താൻ അധികം പണം നൽകി മിനിറ്റുകൾക്കുള്ളിലാണ് ഡ്രൈവർ തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനു മൊഴി നൽകി. നാലു പേർ മാനഭംഗപ്പെടുത്തിയതിൽ ഓട്ടോ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. ആക്രമണം നടത്തിയ ഓട്ടോഡ്രൈവറെ കണ്ടെത്താൻ ഇതേവരെ പോലീസിനു കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam