അശ്ലീല കമന്റടിച്ചവരെ നടുറോഡിലിട്ട് യുവതി പൊതിരെ തല്ലി

Web Desk |  
Published : Feb 27, 2018, 03:55 PM ISTUpdated : Jun 08, 2018, 05:52 PM IST
അശ്ലീല കമന്റടിച്ചവരെ നടുറോഡിലിട്ട് യുവതി പൊതിരെ തല്ലി

Synopsis

ഒരു റിക്ഷയില്‍ സഞ്ചരിക്കവെ രണ്ട് യുവാക്കള്‍ പിന്തുടരുകയായിരുന്നു

ദില്ലി: വഴിയരികില്‍ വെച്ച് കമന്റടിച്ചവരെ നടുറോഡില്‍ വെച്ച് തന്നെ യുവതി കൈകാര്യം ചെയ്തു. നാട്ടുകാര്‍ മുഴുവന്‍ നോക്കി നില്‍ക്കെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് 'നാലെണ്ണം കൊടുത്ത ശേഷം' പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൈമാറുകയും ചെയ്തു. 

ദില്ലിയിലെ തിരക്കേറിയ ഗഫ്ഫാര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. ഒരു റിക്ഷയില്‍ സഞ്ചരിക്കവെ രണ്ട് യുവാക്കള്‍ പിന്തുടരുകയായിരുന്നു. ലൈംഗിക ചുവയുള്ള അസഭ്യമായ കമന്റുകള്‍ കൂടി പാസ്സാക്കാന്‍ തുടങ്ങിയതോടെ യുവതിയുടെ ക്ഷമ നശിച്ചു. ഉടന്‍ താഴെയിറങ്ങി യുവാക്കളിലൊരാളെ പിടികൂടി. രണ്ടെണ്ണം കൊടുത്ത ശേഷം കോളറില്‍ പിടിച്ച് ഇയാളെ വലിച്ചിഴച്ച് അടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. ശേഷം പരാതി എഴുതി നല്‍കി. ഇതനുസരിച്ച് പ്രദേശവാസികളായ മനീഷ്, അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സജീവമായി കേട്ട പേരുകളെല്ലാം വെട്ടി സിപിഎം, 'സ്വരാജ് മാത്രമല്ല മണിയും തോമസ് ഐസകും മത്സരിക്കേണ്ട', ശൈലജയുടെ സീറ്റിൽ തീരുമാനം ജില്ലാ ഘടകത്തിന് വിട്ടു
'ഇറാൻ വലിയ തെറ്റ് ചെയ്തു' യുദ്ധത്തിനിറങ്ങാൻ അറബ് രാജ്യങ്ങളും ഒരുങ്ങുന്നുവെന്ന് ട്രംപ്, ഏഴ് രാഷ്ട്രങ്ങൾ ചേർന്ന് സംയുക്ത പ്രസ്താവന