
പുതിയ സാഹചര്യത്തില്‍ കേന്ദ്രവും റിസര്‍വ്വ് ബാങ്കുമായി യുദ്ധ പ്രഖ്യാപനം നടത്തി ജനങ്ങളെ പരിഭ്രാന്തിയുടെ കൊടുമുടിയില്‍ എത്തിക്കാന്‍ ആണ് ഭരണകൂടവും പ്രതിപക്ഷവും ശ്രമിച്ചത്. സഹകരണ മേഖലയിലെ പണമിടപാടുകള്‍ റിസര്‍വ്വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമാക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ച സര്‍ക്കാറിനു വൈകി വിവേകം ഉണ്ടായിരിക്കുകയാണ്.
സര്‍വ്വകക്ഷി യോഗത്തിലും നിയമസഭയിലെ ചര്‍ച്ചയിലും ബിജെപിയുടെ നിര്‍ദ്ദേശത്തെ അവഗണിക്കുകയും അവഹേളിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ നിബന്ധനങ്ങള്‍ പാലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനം പത്ത് ദിവസം മുന്‍പ് ഉണ്ടായിരുനെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നും കുമ്മനം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ റിസര്‍വ്വ് ബാങ്ക് തുക അനുവധിച്ചിട്ടും ട്രഷറികളില്‍ പ്രത്യേകിച്ച് മലബാറില്‍ ട്രഷറി കാലിയാക്കിയതിനു പിന്നില്‍ ആരാണെന്ന് പരിശോധിക്കണം. കേന്ദ്ര സര്‍ക്കാറിനെതിരെ ജനവികാരമുണ്ടാക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കുന്നവരുണ്ടോ എന്ന സംശയം ഉയരുകയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam