നോട്ട് അസാധുവാക്കല്‍: കൂടുതൽ കടുത്ത നടപടിയുമായി കേന്ദ്രം

By Web DeskFirst Published Dec 26, 2016, 1:39 PM IST
Highlights

ദില്ലി: അസാധു നോട്ടുകൾ കൈവശംവയക്കുന്നത് വെള്ളിയാഴ്ച മുതൽ കുറ്റകരമായേക്കും. അസാധുവാക്കിയ 500, 1000 നോട്ടുകൾ കൈവശംവയ്ക്കുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാക്കാനാണ് കേന്ദ്ര നീക്കം. അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുന്ന ഡിസംബർ 30 നു ശേഷം പുതിയ നിയമം നിലവിൽവരും. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

നിയമം പ്രാബല്യത്തിലാകുന്നതോടെ അസാധു നോട്ട് കൈവശംവച്ചാൽ കുറഞ്ഞത് 50,000 രൂപ പിഴയൊടുക്കേണ്ടിവരും. എന്നാൽ അസാധുവായ 500, 1000 നോട്ടുകൾ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാൻ അനുവദിക്കും. ഇതിൽ കൂടുതൽ കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടും. 50,000 രൂപയോ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ച് മടങ്ങോ ആകും പിഴ. 

click me!