ആംബുലൻസ് ലഭിച്ചില്ല, രോഗിയായ മകളെ 30 കിലോമീറ്റര്‍ ദൂരം ബൈക്കിലേറ്റി അച്ഛന്‍; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

By Web DeskFirst Published Mar 1, 2018, 6:12 PM IST
Highlights
  • രോഗിയായ മകളെ 30 കിലോമീറ്റര്‍ ദൂരം ബൈക്കിലേറ്റി അച്ഛന്‍
  • ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഭോപ്പാൽ: ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാന്‍ കഴിയാത്തതിനാല്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. അസുഖബാധിതയായ മകള്‍ ജീജയെ ബൈക്കിലേറ്റി അച്ഛന്‍ 30 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ റത്ലാമിലാണ് സംഭവം.

കടുത്ത പനിയെത്തുടർന്നാണ് നാലു വയസ്സുകാരി ജീജയെ മാതാപിതാക്കളായ ഘൻശ്യാമും ദീനാഭായിയും സൈലാനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് ട്രിപ് നൽകിയശേഷം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചു. കുട്ടിയെ കൊണ്ടുപോകാൻ പിതാവ് ഘൻശ്യാം ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുഹൃത്തിന്റെ ബൈക്കിൽ കുട്ടിയെ 30 കിലോമീറ്റർ അകലെയുളള രത്‌ലാമിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

മകളെ മടിയിലായിരുന്നു അച്ഛന് ഘനശ്യാമിനും ട്രിപ്പും കൈയ്യിൽ പിടിച്ച് ഏറ്റവും പുറകിലായി അമ്മ ദീനാഭായിയും ഇരുന്നു. പക്ഷേ ആശുപത്രിയിലെത്തും മുൻപേ ജീജ മരിച്ചിരുന്നു. സംഭവം വാർത്തയായതോടെ രത്‌ലാം കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് തകരാറിലായതിനാലാണ് വിട്ടുനൽകാതിരുന്നതെന്നുമാണ് അധികൃതരുടെ വിശീകദരണം.

click me!