റിസോര്‍ട്ടിനെതിരായ അക്രമം; നിരാമയ ​കമ്പനി കേരളത്തിലെ 200 കോടിയുടെ നിക്ഷേപ പദ്ധതി പിൻവലിച്ചു

Published : Nov 24, 2017, 11:00 AM ISTUpdated : Oct 05, 2018, 03:50 AM IST
റിസോര്‍ട്ടിനെതിരായ അക്രമം; നിരാമയ ​കമ്പനി കേരളത്തിലെ 200 കോടിയുടെ നിക്ഷേപ പദ്ധതി പിൻവലിച്ചു

Synopsis

കുമരകം: പുറമ്പോക്ക് കയ്യേറിയെന്ന് ആരോപിച്ച് കുമരകത്തെ റിസോർട്ടിൽ ഡി.വൈ.എഫ്​.​ഐ നേതൃ​ത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ രണ്ട്​ പദ്ധതികളിലായി 200 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള തീരുമാനം പിൻവലിച്ചതായി നിരാമയ റിട്രീറ്റ്​ ചീഫ്​ എക്​സിക്യുട്ടീവ്​ ഒാഫീസർ മനു റിഷി ഗുപ്​ത അറിയിച്ചു. റിസോർട്ടിൽ അതിക്രമിച്ച്​ കടന്ന്​ കോടിക്കണക്കിന്​ രൂപയുടെ നഷ്​ടം വരുത്തിയ സാമൂഹ്യദ്രോഹികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരാനുള്ള നിയമനടപടിയുമായി മുന്നോട്ടുപോവുകയും നഷ്ടപരിഹാരം ഇൗടാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും കമ്പനി വിശദമാക്കി. 

തങ്ങളുടെതല്ലാത്ത കുറ്റത്തിനാണ്​  കുറ്റവാളികളാക്കിയിരിക്കുന്നത്​. ക്രിമിനലുകൾ സ്​ഥാപനത്തിൽ കയറി അഴിഞ്ഞാടിയപ്പോൾ സംസ്ഥാനത്തെ ഭരണ സംവിധാനവും പൊലീസും നോക്കുകുത്തികളായി നിന്നു. എങ്കിലും കേരളത്തി​ന്‍റെ ടൂറിസം വികസന രംഗത്തെ പങ്കാളികൾ എന്ന നിലയിൽ മുമ്പത്തെക്കാൾ ശക്തമായി ഇൗ സ്​ഥാപനവുമായി മുന്നോട്ടുപോകാനാണ്​ തീരുമാനം. ഇൗ സംഭവങ്ങൾ  പദ്ധതികളുടെ വേഗത കുറക്കുമെങ്കിലും പദ്ധതികള്‍ നിർത്തില്ലെന്നും സി.ഇ.ഒ വ്യക്​തമാക്കി.

തീർത്തും അപലപനീയവും പ്രാകൃതവുമായ അക്രമങ്ങളാണ്​ ഇന്നലെ നിരാമയയ്ക്കും അതിലെ ജീവനക്കാർക്കും നേരെ ഡി.വൈ.എഫ്​.​ഐക്കാരിൽ നിന്നുണ്ടായത്​. മാരകായുധങ്ങളുമായി ഇരച്ചുകയറി അക്രമികളെ കണ്ട്​ ജീവനക്കാർ സ്​തംഭിച്ചു നില്‍ക്കുന്ന അവസ്ഥയായിരുന്നു. ജീവനക്കാരെ കൊല്ലാനുള്ള ലക്ഷ്യത്തോടെയായിരുന്നു കല്ലും വടിയും ഹോക്കി സ്​റ്റിക്കും വടിവാളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അക്രമി സംഘം ഇരച്ചുകയറിയത്​. 20 അംഗ സംഘം സ്​ഥാപനത്തിൽ കയറി കൊള്ള നടത്തുകയായിരുന്നു. ക്രമസമാധാനം തകരുന്ന രീതിയിൽ ആക്രമണം നടത്തുമ്പോള്‍ പൊലീസ് കാഴ്ചക്കാരി നില്‍ക്കുകയായിരുന്നു.

കോട്ടയം താലൂക്കിലെ കുമരകം നോർത്തിലെ പള്ളിച്ചിറയിലാണ്​ നിരാമയ റിട്രീറ്റ്​സ്​ കുമരകം പ്രൈവറ്റ്​ ലിമിറ്റഡ്​ റിസോർട്​ പണിയുന്നത്​. 2018 ഡിസംബർ 14 വരെ കാലാവധിയുള്ള കുമരകം ഗ്രാമപഞ്ചായത്തിന്റെ അനുമതി പത്രം വാങ്ങിയാണ്​ നിർമാണം നടക്കുന്നത്​. നവംബർ 18ന്​ ദേശാഭിമാനി പത്രത്തിൽ വന്ന തെറ്റായ വാർത്ത സംബന്ധിച്ച്​ നിരാമയ വ്യക്​തത വരുത്തി പത്രക്കുറിപ്പ്​ നൽകിയിരുന്നു. തെറ്റായ വാർത്തക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്​. ഉന്നതതല ഗൂഢാലോചന സ്​ഥാപന​ത്തിനെതിരെ നടന്നിട്ടുണ്ട്​. സ്​ഥാപനത്തിന്​ സംരക്ഷണം ആവശ്യപ്പെട്ട്​ കുമരകം എസ്​.​ഐക്കും സി.​ഐക്കും അപേക്ഷ നൽകിയിരുന്നു. 

വ്യാഴാഴ്ച രാവിലെ 10.45ഒാടെ 100ഒാളം വരുന്ന ഡി.വൈ.എഫ്​.​ഐക്കാർ പ്രകടനവുമായി എത്തുകയായിരുന്നു. ഇവരെ പൊലീസ്​ തടഞ്ഞപ്പോൾ 20 പേർ വടിയും കല്ലും വടിവാളുകളും ഹോക്കി സ്​റ്റിക്കുമായി അകത്തേക്ക് ഒാടിക്കയറി. ​ഇവരെ തടയാൻ ശ്രമിച്ച ജീവനക്കാർ ആക്രമിക്കപ്പെട്ടു. ജീവനക്കാരിൽ പലർക്കും പരിക്ക്​ പറ്റി.

ഫർണ്ണിച്ചറുകളും ചുറ്റുമതിലും തകർത്ത സംഘം വസ്​തുക്കൾ തൊട്ടടുത്ത കനാലിലേക്ക്​ തള്ളി. വൈദ്യുതോപകരണങ്ങളും ജലവിതരണ ഉപകരണങ്ങളും തകർത്തു. മെത്തകൾ കുത്തിക്കീറി പഞ്ഞി പുറത്തേക്കിട്ടു. 40 മിനിറ്റാണ്​ സംഘം അക്രമം നടത്തിയത്​. ആവർത്തിച്ചുള്ള അഭ്യർഥന പ്രകാരം കുമരകം എസ്​.​ഐയും ഒരു പൊലീസുകാരനും എത്തി അക്രമികളെ പുറത്തേക്ക്​ കൊണ്ടുപോവുകയായിരുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. മുറികളിലും കോ​ട്ടേജുകളിലും കയറി അടിച്ചുതകർത്ത സംഘം പ്രഥമദൃഷ്​ട്യാ നാലിനും അഞ്ച്​ കോടിക്കുമിടയിൽ രൂപയുടെ നഷ്​ടം വരുത്തിയെന്നും നിരാമയ മാനേജ്മെന്റ് വ്യക്തമാക്കി.ആക്രമണം ഫലത്തിൽ 15 മുതൽ 20കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ