ഇരട്ടക്കുട്ടികൾ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു; അവയവങ്ങൾ ദാനം ചെയ്ത് മാതാവ്

Published : Jul 27, 2018, 03:38 PM ISTUpdated : Jul 27, 2018, 04:16 PM IST
ഇരട്ടക്കുട്ടികൾ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു; അവയവങ്ങൾ ദാനം ചെയ്ത് മാതാവ്

Synopsis

മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് മക്കളെയും നഷ്ടപ്പെട്ടു ഇരട്ടക്കുട്ടികളുടെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാവ്

വാഷിംഗ്ടണ്‍: തെക്കുകിഴക്കൻ യുഎസിലെ ടെന്നീസിയയിൽ ഇരട്ടക്കുട്ടികൾ സ്വമ്മിംഗ് പൂളിൽ വീണ് മരിച്ചു. ഓം ബേബി ഡേകെയർ സെന്ററിലാണ് സംഭവം. അമേരിക്കയില്‍ നഴ്സായ അമേലിയ വിയാൻഡയുടെ മക്കളായ എലിജയും എലിസ ഒറിജുവേലയുമാണ് ദാരുണമായി മരണപ്പെട്ടത്. എലിസയെ മരിച്ച നിലയിലാണ് പൂളില്‍ നിന്നും കണ്ടെത്തിയത്. എന്നാൽ എലിജിയെ പൂളില്‍ നിന്നും പുറത്തെടുക്കുമ്പോൾ ജീവനുണ്ടയിരുന്നു. പക്ഷേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എലിജയുടെ അവയവങ്ങൾ ദാനം ചെയ്യാൻ അമ്മ അമേലിയ അനുമതി നൽകി. നേരത്തേ ഒരു മാസം മുമ്പ് മരിച്ച മൂത്തമകന്റെ അവയവങ്ങളും ഇവർ ദാനം ചെയ്തിരുന്നു. 'എനിക്കറിയില്ല എന്റെ വിഷമം മാറ്റാൻ എന്താണ് മാർഗ്ഗമെന്ന്, എന്റെ മൂന്ന് കുഞ്ഞുങ്ങളും  ഇതുവരെയും പിരിഞ്ഞ് നിന്നിട്ടില്ല. ദേഹത്തോട് പറ്റി ചേർന്നിരുന്ന എലിജയെയും എലിസയെയും വേർപ്പെടുത്തിട്ട് ഒരുമാസം ആയതേ ഉള്ളു. തന്റെ മകൻ അവന്‍റെ  ഇരട്ട സഹോദരികൾക്കെപ്പം എന്നും  ഉണ്ടായിരുന്നു. അതുകൊണ്ടാകും മരണത്തിന് പോലും അവരെ വേർപിരിക്കാൻ സാധിക്കാത്തത് '- അമേലിയ പറയുന്നു.

തന്റെ ഫേസ്ബുക്ക് പേജിൽ ആണ് അമേലിയ നൊമ്പരം നിറയുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. മറ്റ് കുട്ടികളിലൂടെ തന്റെ കുഞ്ഞുങ്ങൾ എന്നും ജീവിക്കുമെന്നും അമേലിയ കുറിപ്പിൽ പറയുന്നുു. ഓൺലൈനായി പിരിവ് നടത്തി കിട്ടിയ പണം കൊണ്ടാണ് അമേലിയ കുട്ടികളുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. 

ജെന്‍സാലി എന്ന യുവതിയുടെതാണ് ഡെ കെയര്‍ സെന്റർ. ഇവിടെ കുട്ടികളെ പരിചരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മൂന്ന് മണിക്കുറിൽ കൂടുതൽ കുട്ടികളെ നോക്കാനുള്ള ലൈസൻസ് ഇവർക്ക് നൽകിരുന്നില്ലെന്നും നിലവിൽ ഇവിടെ മൂന്നിൽ  കൂടുതൽ കുട്ടികളെ പരിചരിക്കാൻ പാടില്ലാത്തതാണെന്നും  ടെന്നീസിയ ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് വിഭാഗം മേധാവി പറഞ്ഞു. എന്നാൽ സ്ഥാപനം ആരംഭിക്കുമ്പോൾ ആറ് കുട്ടികൾ ഉള്ളതായി പരസ്യ പ്രചാരണം നടത്തിരുന്നു. പിന്നീട് ഈ പരസ്യം മാറ്റുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല
മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം