ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതായി ദേവസ്വം ബോര്‍ഡ്

Web Desk |  
Published : Nov 21, 2016, 08:10 AM ISTUpdated : Oct 04, 2018, 11:48 PM IST
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതായി ദേവസ്വം ബോര്‍ഡ്

Synopsis

2016 ഒക്ടോബര്‍ പത്തിന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പുറത്ത് ഇറക്കിയ ഉത്തരവിലാണ് ശബരിമല ശ്രിധര്‍മ്മശാസ്താക്ഷേത്രം എന്ന് പേര് ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം എന്ന് മാറ്റിയതായി പറയുന്നത്. ഒക്ടോബര്‍ അഞ്ചാം തിയതി ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തിരുമാനമായാട്ടാണ് ഉത്തരവ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. സെക്രട്ടറി ഒപ്പിട്ട ഉത്തരവാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്ളത് പേരുമാറ്റത്തിന് ഇടയായ ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അയ്യപ്പസ്വാമി തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിന് ശേഷം ശബരിമലയില്‍ എത്തി ശ്രീ ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെയാണ് ശ്രിധര്‍മ്മശാസ്താക്ഷേത്രം എന്നഅറിയപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവച്ചതിന് ശേഷം അയ്യപ്പസ്വാമിയുടെ പുനഃപ്രതിഷ്ഠയാണ്  നടത്തിയത്. അതുകൊണ്ടാണ് പേര് മാറ്റാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതെന്നും ഉത്തരവില്‍ പറയുന്നു. തിരുവതാംകൂര്‍ദേവസ്വംബോര്‍ഡിന്റെ കീഴില്‍ നിരവധി ശ്രധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു അയ്യപ്പസ്വാമിക്ഷേത്രം മാത്രമാണ് ഉള്ളതെന്നും അത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം അണെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പുറത്ത് വന്നെങ്കിലും ഔദ്യേഗിക രേഖകളില്‍ പേരുമാറ്റം ഉണ്ടായിട്ടില്ല. ബോര്‍ഡ് യോഗത്തില്‍ അല്ലാതെ മറ്റ് തലങ്ങളില്‍ ചര്‍ച്ചകളും നടന്നിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'